STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Oct 20th, 2021

ഭര്‍ത്താവുമായ പിണങ്ങിയ യുവതിക്ക് മര്‍ദ്ദനം, നടപടി സ്വീകരിക്കാത്ത പോലീസിനെതിരെ മഹിളാ അസോസിയേഷന്‍

ഭര്‍ത്താവുമായി പിണങ്ങിയ യുവതിക്ക് ക്രൂര മര്‍ദ്ദനം. കോഴിക്കോട് വടകരയിലാണ് സംഭവം. വടകര തെക്കേ മഞ്ഞവയലില്‍ പ്രജിനക്കാണ് നാലംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം. ഇരുമ്പുകമ്പികൊണ്ടാണ് ഇവരെ സംഘം മര്‍ദ്ദിച്ചത്. തുടര്‍ന്ന് പയോളി പോലീസില്‍ പരാതിപ്പെട്ടെങ്കിലും പയ്യോളി സി ഐ യുടെ ഇടപെടലില്‍ യുവതിയുടെ മൊഴി കൃത്യമായി രേഖപ്പെടുത്താതെ കേസ് അട്ടിമറിച്ചതായി മഹിളാ അസോസിയേഷന്‍ ഭാരവാഹികളും യുവതിയും പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഈ മാസം ആറിനാണ് പ്രജീനയുടെ ഭര്‍ത്താവായ ശൈജേഷിന്റെ ഉടമസ്ഥതയിലുള്ള ബേക്കറിയുടെ പാര്‍ട്ണറും തൊഴിലാളികളും അടക്കമുള്ളവര്‍ സംഘമായെത്തി മാരകായുധങ്ങളുമായി ആക്രമിച്ചത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത പോലീസ് നടപടിക്കെതിരെയാണ് വനിതാ കമ്മിഷന്‍ രംഗത്ത് എത്തിയത്. പോലീസിന്റെ അനാസ്ഥക്ക് എതിരെ ജില്ലാ പോലീസ് മേധാവി, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് മഹിളാ അസോസിയേഷന്‍ പ്രതിനിധികള്‍ പരാതി കൈമാറിയിട്ടുണ്ട്. കൃത്യമായ നിയമനടപടികള്‍ ഉണ്ടായില്ലെങ്കില്‍ പ്രതൃക്ഷ സമരവുമായി രംഗത്തിറങ്ങുമെന്ന് മഹിള അസോസിയേഷന്‍ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>