STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Oct 22nd, 2021

മദ്യം കലര്‍ത്തി ഐസ്‌ക്രീം വില്പന: കോയമ്പത്തൂരില്‍ ഐസ്‌ക്രീം പാര്‍ലര്‍ പൂട്ടിച്ചു

മദ്യം കലര്‍ത്തിയ ഐസ്‌ക്രീം വില്പന. ഐസ്‌ക്രീം പാര്‍ലര്‍ അടപ്പിച്ച് അധികൃതര്‍. കോയമ്പത്തൂര്‍ അവിനാശി റോഡില്‍ ലക്ഷ്മി മില്‍സിന് സമീപത്തുള്ള പ്രവര്‍ത്തിച്ചിരുന്ന റോളിംഗ് ഡോ കഫെ എന്ന ഐസ്‌ക്രീം പാര്‍ലറാണ് അധികൃതര്‍ പൂട്ടിച്ചത്. കൗമാരക്കാരും യുവാക്കളുമായിരുന്നു കടയിലെ നിത്യ സന്ദര്‍ശകരെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇവിടെ ഐസ്‌ക്രീമിനൊടൊപ്പം മദ്യം കലര്‍ത്തി വിളമ്പുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിലാണ് മദ്യവില്പന കണ്ടെത്തിയത്. ഇവിടെ നിന്നും മദ്യകുപ്പികളും കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാരുടെ പരാതിയിലായിരുന്നു അധികൃതരുടെ പരിശോധന. പരിശോധനയില്‍ മദ്യം കലര്‍ന്ന ഐസ്‌ക്രീമുകളും പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങളും കണ്ടെത്തിയിരുന്നു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>