ശിവശങ്കര്‍ ഉള്‍പ്പെടെ 29 പ്രതികള്‍ ; സ്വര്‍ണ്ണക്കടത്ത്് കേസില്‍ മൂവായിരം പേജുകളുള്ള കസ്റ്റംസ് കുറ്റപത്രം ഇന്ന് കോടതിയില്‍
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഉള്‍പ്പെടെ 29 പേരെ ഉള്‍പ്പെടുത്തി കൊണ്ടുള്ള കസ്റ്റംസ് തയ്യാറാക്കിയ കുറ്റപത്രം കോടതിയില്‍. മൂവായിരം പേജുകളുള്ള കുറ്റപത്രമാണ് കസ്റ്റംസ് കോടതിയില്‍ ഹാജരാക്കിയത്. എറണാകുളം സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒന്നാം പ്രതി സരിത്ത് ആണ്. സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് വിവരം ലഭിച്ചിട്ടും ശിവശങ്കര്‍ മറച്ചുവച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. 169 കിലോ സ്വര്‍ണ്ണം 29 തവണയായാണ് കടത്തിയതെന്നും, കടത്തിയ സ്വര്‍ണ്ണം മുഴുവന്‍ കണ്ടെത്താനായില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. സംഭവത്തില്‍ പ്രധാന പ്രതികളില്‍ ഒരാാളായ സ്വപ്‌ന സുരേഷിനെതിരെയുള്ള കോഫേപോസ കഴിഞ്ഞാഴ്ച ഹൈകോടതി റദ്ദാക്കിയിരുന്നു. എന്‍ ഐ എ യുടെ നിരീക്ഷണങ്ങള്‍ക്ക് വിരുദ്ധമായി കേസില്‍ തീവ്രവാദ ബന്ധം കണ്ടെത്താനായില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. കൂടാതെ അറ്റാഷെയും കോണ്‍സുല്‍ ജനറലിനെയും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.













