STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Oct 23rd, 2021

കെ റെയില്‍ സര്‍വ്വേക്ക് എത്തിയ ഉദ്യോഗസ്ഥരെ പട്ടിയെ വിട്ട് കടിപ്പിച്ചു: ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത് മതില്‍ചാടി

കെ റെയില്‍ സര്‍വ്വേക്ക് എത്തിയ ഉദ്യോഗസ്ഥരെ പട്ടിയെ വിട്ട് കടിപ്പിച്ചുവെന്ന് പരാതി. സംഭവത്തില്‍ വളര്‍ത്തു നായയുടെ കടിയേറ്റ് രണ്ടു പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കണ്ണൂര്‍ ഇരിട്ടി സ്വദേശി ജുവല്‍, വലിയന്നൂര്‍ സ്വദേശി ആദര്‍ശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ പോലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങുകയാണ് സര്‍വ്വേ ഏജന്‍സി അധികൃതര്‍. സ്‌പോട്ട് മാര്‍ക്ക് ചെയ്യേണ്ടത് എവിടെയെന്ന് ചോദിച്ചതിന് ശേഷം ഗൃഹനാഥനോടൊപ്പം വീട്ടുവളപ്പില്‍ ഉദ്യോഗസ്ഥര്‍ എത്തുകയും തുടര്‍ന്ന് ഗ്രഹനാഥ ഗേറ്റ് അടക്കുകയും പട്ടിയെ അഴിച്ചു വിടുകയുമാണ് ഉണ്ടായത്. ഇരുവരുടെയും കാലിനാണ് പരിക്കേറ്റത്. മറ്റ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. കെ റെയില്‍ അധികൃതര്‍ക്കും സര്‍വ്വേ ഏജന്‍സി പരാതി കൈമാറിയിട്ടുണ്ട്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>