STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Sat, Oct 23rd, 2021

സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ ഭാര്യയെ 1.8 ലക്ഷത്തിന് വിറ്റു, 17 കാരന്‍ അറസ്റ്റില്‍

സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനായി ഭാര്യയെ വിറ്റ 17 കാരന്‍ അറസ്റ്റില്‍. 55 കാരനായ രാജസ്ഥാന്‍ സ്വദേശിക്കാണ് ഇയാള്‍ ഭാര്യയെ വിറ്റത്. കഴിഞ്ഞ ജൂലായില്‍ ഒഡീഷയില്‍ വിവാഹിതരായ ഇരുവരും ഓഗസ്റ്റില്‍ രാജസ്ഥാനിലേക്ക് ഇഷ്ടിക ചൂളയില്‍ ജോലി ചെയ്യാനായി എത്തിയിരുന്നു. ഇവിടെ വച്ചാണ് 26 കാരിയായ ഭാര്യയെ രാജസ്ഥാന്‍ സ്വദേശിക്ക് വിറ്റത്. പ്രതിഫലമായി ഇയാള്‍ 1.8 ലക്ഷം രൂപയും കൈപ്പറ്റിയിരുന്നു. പ്രതിഫലം കിട്ടിയ തുകക്ക് ഇഷ്ടഭക്ഷണം കഴിക്കുകയും സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുകയുമാണ് ചെയ്തതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഭാര്യയെ രാജസ്ഥാനിലെ ബാരന്‍ സ്വദേശിക്കാണ് ഭാര്യയെ വിറ്റതെന്ന് മനസ്സിലാക്കിയത്. തുടര്‍ന്ന് സ്ഥലത്ത് എത്തിയ പോലീസ് നാട്ടുകാരുമായി നേരിയ തോതിലുള്ള സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടതിന് ശേഷമാണ് യുവതിയെ മോചിപ്പിച്ചത്. യുവതിയെ 55 കാരന്‍ പണം നല്കി സ്വന്തമാക്കിയതാണെന്നും വിട്ട് തരാന്‍ കഴിയില്ലെന്നും പറഞ്ഞു കൊണ്ട് നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം കറക്ഷണല്‍ ഹോമിലേക്ക് മാറ്റി.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>