ചികിത്സാ സഹായം എന്ന പേരില്‍ രോഗി അറിയാതെ പിരിവ്, പാലക്കാട് നാല് പേര് പിടിയില്‍
ചികിത്സാ സഹായമെന്ന പേരില്‍ പിരിവ് നടത്തിയ തട്ടിപ്പ് സംഘം പിടിയില്‍. പാലക്കാട് കരുവാരകുണ്ട് സ്വദേശിയകളായ സുബ്രഹ്മണ്യന്, സകീര്‍, മുഹമ്മദ് ആരിഫ്, ശിവദാസന്‍ എന്നിവരാണ് മണ്ണാര്‍ക്കാട് പോലീസിന്റെ പിടിയിലായത്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മലപ്പുറം കരുവാരകുണ്ട് സ്വദേശിയായ സൈതലവിയുടെ ചികിത്സാ സഹായത്തിനായി മുന്‍പ് ചികിത്സാ സഹായ സമിതി രൂപികരിച്ചിട്ടുണ്ട്. എന്നാല്‍ ചികിത്സക്ക് ആവശ്യമായ തുക സമാഹരിച്ചതിനാല്‍ പിന്നീട് കമ്മിറ്റി പിരിച്ചുവിടുകയാണ് ഉണ്ടായത്. എന്നാല്‍ കമ്മിറ്റിയുടെ തുടര്‍ പ്രവര്‍ത്തനം എന്ന നിലയിലാണ് ഇവര്‍ തട്ടിപ്പ് നടത്തി വന്നിരുന്നത്. പാലക്കാട് എടത്തനാട്ടുകരയില്‍ ചികിത്സാ സഹായത്തിന് പിരിവുമായി എത്തിയ തട്ടിപ്പ് സംഘത്തെ കണ്ടു സംശയം തോന്നിയ നാട്ടുകാര്‍ രോഗിയായ സൈലവിയെ വിളിച്ചു കാര്യം തിരക്കിയപ്പോളാണ് തട്ടിപ്പ വിവരം പുറത്ത് അറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ തന്നെയാണ് ഈ വിവരം പൊലീസില്‍ അറിയിച്ചത്.













