STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Oct 25th, 2021

തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന് പോലീസ് സംരക്ഷണം എങ്ങനെ ലഭിച്ചുവെന്ന് ഹൈക്കോടതി, മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഐ ജി ലക്ഷ്മണ, എ ഡി ജി പി മനോജ് എബ്രഹാം എന്നിവരുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. മോന്‍സന്റെ കല്ലൂരിലെ വാടകവീട്ടിലും ചേര്‍ത്തലയിലെ കുടുംബ വീട്ടിലും പോലീസിന്റെ ബീറ്റ് ബോക്‌സ് സ്ഥാപിച്ചിരുന്നു. ഇത് പോലീസ് ആസ്ഥാനത്ത് നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ്. മോന്‍സന് പോലീസ് സംരക്ഷണം എങ്ങനെ ലഭിച്ചുവെന്ന് മുന്‍പ് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെല ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ബെഹ്‌റയോടൊപ്പം ഇയാള്‍ മ്യൂസിയം സന്ദര്‍ശിച്ചതിലും അന്വേഷണ സംഘം വിശദീകരണം തേടിയിട്ടുണ്ട്. അതേ സമയം മോന്‍സണ് എതിരായ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ഐ ജി ലക്ഷമണയുടെ മൊഴി രേഖപ്പെടുത്തിയത്. മോണ്‍സനുമായുള്ള ബന്ധം വിവാദമായതിനെ തുടര്‍ന്ന് തന്റെ കൊച്ചി മെട്രോ എം ഡി സ്ഥാനത്ത് നിന്നും ലീവില്‍ പ്രവേശിച്ചിരിക്കുകയാണ് മുന്‍ പോലീസ് മേധാവി കൂടിയായ ലോക്‌നാഥ് ബെഹ്‌റ.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>