STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Oct 25th, 2021

മിനിമം ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണം ; സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

മിനിമം ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യവുമായി സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഇന്ധന വില ദിനം പ്രതി ഉയരുന്ന സാഹചര്യത്തില്‍ സ്വകാര്യ ബസുകളില്‍ മിനിമം ചാര്‍ജ്ജ് 12 രൂപയെങ്കിലും ഉയര്‍ത്തണമെന്നാണ് ബസുടമകളുടെ ആവശ്യം. 2018 ലായിരുന്നു അവസാനമായി സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുമ്പോള്‍ ഡീസലിന് ലിറ്ററിന് 66 രൂപയായിരുന്നു. ഇപ്പോള്‍ 103 രൂപയാണ്. ഈ കാലയളവില്‍ സ്‌പെയര്‍ പാര്‍ട്ട്‌സിനും വില വര്‍ദ്ധിച്ചിട്ടുണ്ട്. കോവിഡ് സമയത്ത് കിലോമീറ്ററിന് 20 രൂപ വര്‍ദ്ധിപ്പിച്ചെങ്കിലും ഇത് ചിലവുകള്‍ക്ക് പരിഹാരമാവുന്നില്ല എന്നാണ് ബസുടമകളുടെ വാദം. സ്വകാര്യ ബസുകള്‍ക്ക് നികുതിയിളവ് നല്കുന്നതിനോടൊപ്പം വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയെങ്കിലുമായി ഉയര്‍ത്തണമെന്ന് ബസുടമകള്‍ ആവശ്യപ്പെടുന്നു. സ്വകാര്യ ബസ് കമ്പനികളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ മുന്നോട്ട് വച്ച ശുപാര്‍ശ അടിയന്തരമായി പരിഗണിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>