STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Oct 25th, 2021

മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍

Share This
Tags

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് എ എം ഖാന്‍വീല്‍ക്കര്‍ അദ്ധ്യക്ഷനായ കോടതിയിയാവും ഇന്ന് കേസ് പരിഗണിക്കുക. അണക്കെട്ട് സുരക്ഷിതമാക്കുന്ന നടപടികളില്‍ തമിഴ്‌നാട് വീഴ്ചവരുത്തിയെന്നും സുരക്ഷ മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പരാജയമെന്നും ചൂണ്ടിക്കാട്ടിയുള്ള രണ്ട് ഹര്‍ജികളാവും ഇന്ന് കോടതി പരിഗണിക്കുക. സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ അണക്കെട്ടില്‍ നിലവില്‍ 137 അടിയിയോളം വെള്ളമുണ്ട്. ഇത് 138 അടിയിലെത്തിയാല്‍ രണ്ടാമത്തെ മുന്നറിയിപ്പ് നല്കും. അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിട്ടുണ്ട്. മഴയുടെ സാധ്യത കണക്കിലെടുത്ത് അണക്കെട്ടിലെ വെള്ളം 142 അടിയിലേക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നും അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോകണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് കേരളത്തെ വിവരമറിയിക്കണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഡാമിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരുടെ 999 വര്‍ഷത്തെ പാട്ടകരാറാണ് നിലവിലുള്ളത്. ഇത് റദ്ദാക്കണമെന്നും ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ സാഹചര്യം അതീവഗുരുതരമാണെന്നും സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും. മുതിര്‍ന്ന അഭിഭാഷകനായ ജയദീപ് ഗുപ്തയാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്നത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>