കളക്ഷന്‍ തുകയായ 31 ലക്ഷം രൂപയുമായി ബീവറേജസ് ജീവനക്കാരന്‍ മുങ്ങി
പാലക്കാട് കാഞ്ഞിരംപ്പുഴയില്‍ കളക്ഷന്‍ തുകയുമായി ബീവറേജസ് ജീവനക്കാരന്‍ മുങ്ങി. പാലക്കാട് കാഞ്ഞിരം ബീവറേജസിലെ ജീവനക്കാരനായ ഗിരീഷാണ് കളക്ഷന്‍ തുകയുമായി കടന്ന് കളഞ്ഞത്. പണിമുടക്കും അവധി ദിവസങ്ങളും കാരണം വെള്ളിയാഴ്ച മുതല്‍ ബാങ്ക് അവധിയായിരുന്നു. നാല് ദിവസത്തെ കളക്ഷന്‍ തുക ഒരുമിച്ച് എസ് ബി ഐ ചിറയ്ക്കല്‍പ്പടിയിലെ ബാങ്കിലടയ്ക്കാന്‍ പോകുമ്പോളാണ് ഇയാള്‍ പണവുമായി മുങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ പോവുകയാണെന്ന് സൂചിപ്പിച്ചു കൊണ്ടുള്ള സന്ദേശം മാനേജര്‍ക്ക് അയച്ച ശേഷമാണ് ഇയാള്‍ കടന്ന് കളഞ്ഞത്. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്.













