കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം
അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം. വടകര എം എല്‍ എ കെ കെ രമയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം ഇടപെടല്‍ നടത്തിയെന്നും, ഉന്നത രാഷ്ട്രീയ ഇടപെടലിലുള്ള ദുരഭിമാന കുറ്റകൃത്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കെ കെ രമ ആവശ്യപ്പെട്ടു. അതേ സമയം കെ കെ രമയുടെ പ്രസംഗം സമയപരിധി കഴിഞ്ഞും നീണ്ടു എന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തിരുന്നു. തുടര്‍ന്ന് പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വയ്ക്കുകയും, പ്രതിഷേധ സൂചകമായി സഭയില്‍ നിന്ന് ഇറങ്ങി പോവുകയും ചെയ്തു.