STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Oct 27th, 2021

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിദഗ്ദ്ധസമിതി അന്വേഷിക്കും; സമിതി രൂപീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ അന്വേഷണത്തിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്ന് സുപ്രീംകോടതി. പെഗാസസ് എന്ന ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് രാജ്യത്തെ നൂറോളം സാമൂഹിക, രാഷ്ട്രീയ, മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി. സുരക്ഷയുടെ പേരില്‍ എന്തും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും കേസുമായി ബന്ധപ്പെട്ട് കുറച്ച് വിവരങ്ങള്‍ മാത്രമേ കേന്ദ്ര സര്‍ക്കാര്‍ കോടതിക്ക് കൈമാറിയിട്ടുള്ളവെന്നും കോടതി വിമര്‍ശിച്ചു. കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന് വിരമിച്ച സുപ്രീംകോടതി ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ മേല്‍നോട്ടം വഹിക്കും. കൂടാതെ നാഷണല്‍ ഫോറന്‍സിക് യുണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ നവീന്‍ കുമാര്‍ ചൗധരി, കൊല്ലം അമൃതവിശ്വവിദ്യാപീഠം പ്രൊഫസര്‍ ഡി പ്രഭാകരന്‍, ബോംബേ ഐ ഐ ടിയിലെ ഡോ. അശ്വിന്‍ അനില്‍ ഗുമസ്‌തേ എന്നിവരടങ്ങിയ സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുന്ന വിദഗ്ദ്ധ സമിതിക്ക് പിന്തുണ നല്കാനും സുപ്രീംകോടതി നിയോഗിച്ചു. എല്ലാ വ്യക്തികള്‍ക്കും സ്വകാര്യതയ്ക്കുള്ള അവകാശമുണ്ടെന്നും മൗലിക അവകാശങ്ങളിലേക്ക് കടന്ന് കയറുന്ന നിയന്ത്രണങ്ങള്‍ ഭരണഘടന പരിശോധനക്ക് വിധേയമാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. അന്വേഷണ സമിതിയുടെ ഭാഗം കൂടി ഉള്‍പ്പെടുത്തി എട്ട് ആഴ്ചകള്‍ക്ക് ശേഷമാകും സുപ്രീംകോടതി കേസ് പരിഗണിക്കുക.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>