പോലീസുകാരന്‍ ലോഡ് മുറിയില്‍ മരിച്ച നിലയില്‍.
ചങ്ങനാശ്ശേരിയില്‍ പോലീസുകാരന്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍. കുറിച്ചി സ്വദേശിയായ മധു വിനെയാണ് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചങ്ങനാശ്ശേരി കുറിച്ചി ഔട്ട് പോസ്റ്റിന് സമീപത്തുള്ള ലോഡ്ജിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തെ മുറികളില്‍ താമസിക്കുന്നവരാണ് ഇയാള്‍ ലോഡ്ജില്‍ മരിച്ച കിടക്കുന്നത് ആദ്യം കണ്ടത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണം ഹൃദയാഘാതം മൂലമെന്നാണ് പ്രാഥമിക നിഗമനം.













