STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Oct 27th, 2021

രാജകീയ പദവികള്‍ക്ക് വെടിഞ്ഞു, ജപ്പാന്‍ രാജകുമാരിക്ക് സുഹൃത്തുമായി രജിസ്റ്റര്‍ വിവാഹം

രാജകീയ പദവികള്‍ ഒഴിവാക്കി സുഹൃത്തിനെ രജിസ്റ്റര്‍ വിവാഹം കഴിച്ച് ജപ്പാന്‍ രാജകുമാരി. ജപ്പാന്‍ രാജാവ് അകിഷിനോയുടെ മകളും അകിഹിതോ ചക്രവര്‍ത്തിയുടെ കൊച്ചുമകളുമായ 29 കാരിയായ മാകോ ആണ് പരമ്പരാഗത ആചാരങ്ങള്‍ ഒഴിവാക്കി തന്റെ കാമുകനും അഭിഭാഷകനുമായ കൊമുറോ വിനെ രജിസ്റ്റര്‍ വിവാഹം കഴിച്ചത്. സാധാരണക്കാരനെ വിവാഹം കഴിച്ചതോടെ രാജകീയ പദവികളില്‍ നിന്നും രാജകുമാരി ഒഴിവായിരിക്കുകയാണ്. ടോകിയോ ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ സര്‍വകലാശാലയിലെ നിയമബിരുദ പഠനത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. 2017 ല്‍ ഇവരുടെ വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു പിന്നീട് 2018 ല്‍ വിവാഹവും നിശ്ചയിച്ചിരുന്നതാണ് എന്നാല്‍ കൊമുറോ യുടെ മാതാവിന്റെ പേരില്‍ ഇക്കാലത്ത് ഉണ്ടായ സാമ്പത്തിക തട്ടിപ്പ് ആരോപണം മൂലം വിവാഹം നീട്ടി വയ്ക്കുകയായിരുന്നു. ആചാരപ്രകാരം രാജകുടുംബത്തില്‍ നിന്നും സാധാരണക്കാരുമായി വിവാഹിതരാകുന്ന സ്ത്രീകള്‍ക്ക് രാജകീയ പദവികള്‍ നഷ്ടമാവും. മാത്രവുമല്ല, വിവാഹിതരായ സ്ത്രീകള്‍ക്ക് 1.3 മില്ല്യണ്‍ ഡോളര്‍ നല്കുന്ന ചടങ്ങുമുണ്ട്. ആചാരപ്രകാരം ലഭിക്കേണ്ട തുകയും നവദമ്പതികള്‍ സ്വീകരിക്കുന്നില്ലെന്ന് പ്രദേശിക രജിസ്റ്റര്‍ ഓഫീസില്‍ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാധ്യമങ്ങളെ കണ്ട കൊമുറോ പറഞ്ഞു. സമ്മര്‍ദ്ദങ്ങളെയും എതിര്‍പ്പുകളെയും അതിജീവിച്ച ദമ്പതികളോട് രാജകീയ ഉത്തരവാദിത്വങ്ങളെ പറ്റി ചോദിച്ചപ്പോള്‍, ”ഈ വിരലുകള്‍ ചേര്‍ത്ത് പിടിക്കുവോളം വലുതല്ല എനിക്ക് മറ്റൊന്നും” എന്നാണ് കൊമുറോയുടെ പ്രതികരിച്ചത്. തങ്ങളുടെ തീരുമാനം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും കൊമുറോ പത്രസമ്മേളനത്തില്‍ പറഞ്ഞു. അതേ സമയം ഒരു സാധാരണക്കാരനുമായുള്ള രാജകുമാരിയുടെ വിവാഹത്തിന് രാജകുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പുകള്‍ക്ക് പുറമേ ജപ്പാനില്‍ വലിയ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. കഴിഞ്ഞ ദിവസം വിവാഹത്തിന് എതിരെ രാജ്യവ്യാപക പ്രതിഷേധങ്ങളും സംഘടിപ്പിക്കപ്പെട്ടിരുന്നു. അടുത്ത കാലം വരെ രാജകുമാരി മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സയും തേടിയിരുന്നു. എന്നാല്‍ എല്ലാ എതിര്‍പ്പുകളെയും സമ്മര്‍ദ്ദങ്ങളെയും നേരിട്ട് തന്റെ പ്രണയസാഫല്യം നേടിയിരിക്കുകയാണ് രാജകുമാരി. വിവാഹ ശേഷം ഇരുവരും യു എസിലേക്ക് താമസം മാറാനാണ് തീരുമാനിച്ചിരിക്കുന്നത്.

TOKYO, JAPAN – OCTOBER 26: Mako Komuro (R), Princess Mako of Akishino, and Kei Komuro (L) attend a press conference on October 26, 2021 in Tokyo, Japan. Following the wedding with commoner Kei Komuro, the princess will renounce her royal entitlements and move with Komuro to New York. (Photo by The Asahi Shimbun via Getty Images)

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>