STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Oct 28th, 2021

എരിവില്ലെന്ന് പറഞ്ഞ് കപ്പലണ്ടി തിരികെ കൊടുത്തു; കൊല്ലത്ത് കൂട്ടത്തല്ലില്‍ 7 പേര്‍ക്ക് പരിക്ക്

കപ്പലണ്ടിക്ക് എരിവില്ലെന്ന പരാതിയില്‍ തുടര്‍ന്ന വാക്‌പോരില്‍ കൊല്ലത്ത് കൂട്ടത്തല്ല്. കൊല്ലം ബീച്ചില്‍ നടന്ന കൂട്ടത്തല്ലില്‍ 7 പേര്‍ക്ക് പരിക്കേറ്റു. കാറില്‍ ബീച്ചിലെത്തിയ കുടുംബം ബീച്ചിനരികെ കപ്പലണ്ടി വിറ്റിരുന്ന വൃദ്ധനില്‍ നിന്നും കപ്പലണ്ടി വാങ്ങിയിരുന്നു എന്നാല്‍ കപ്പലണ്ടിക്ക് എരിവ് കുറവെന്ന് പറഞ്ഞ് ഇവര്‍ മടങ്ങി നല്കുന്നതിനിടെ ആണ് തര്‍ക്കം ആരംഭിക്കുന്നത്. കോവിഡ് കാലമായതിനാല്‍ കപ്പലണ്ടി തിരികെ വാങ്ങാനവില്ല എന്ന് വഴിയോര കച്ചവടക്കാരന്‍ തറപ്പിച്ചു പറഞ്ഞതോടെ ഇവര്‍ കപ്പലണ്ടി ഇയാളുടെ മുഖത്ത് വലിച്ചെറിയുകയായിരുന്നു. ഇതോടെ സംഭവം കണ്ടു നിന്ന നാട്ടുകാര്‍ ഇടപെടുകയും വാക്കേറ്റം കയ്യേറ്റത്തിലേക്ക് മാറുകയുമാണ് ഉണ്ടായത്. തര്‍ക്കം കൂട്ടത്തല്ലായി മാറിയതോടെ 7 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. പിന്നീട് സ്ഥലത്ത് എത്തിയ പോലീസ് ഇവരെ കൊല്ലം ജില്ല ആശുപത്രിയിലേക്കും മറ്റുള്ളവരെ പോലീസ് സ്റ്റേഷനിലേക്കും മാറ്റിയിരുന്നു. ഇരുവിഭാഗത്തിനും പരാതി ഇല്ലാത്തതിനാല്‍ സ്വമേധയം കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>