STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Oct 28th, 2021

പീഢനത്തിനിരയായ പെണ്‍കുട്ടി യു ട്യൂബ് നോക്കി പ്രസവിച്ചു, വീട്ടുകാര്‍ അറിഞ്ഞത് കുഞ്ഞിന്റെ കരച്ചില്‍ കേട്ട

പീഢനത്തിനിരയായ പതിനേഴുകാരി വീട്ടുകാര്‍ അറിയാതെ യു ട്യൂബ് നോക്കി പ്രസവിച്ചു. യു ട്യൂബ് നോക്കി പരസഹായം ഇല്ലാതെയാണ് പെണ്‍കുട്ടി പ്രസവിച്ചത്. മലപ്പുറം കോട്ടക്കലില്‍ ഈ മാസം 20 നാണ് സംഭവം നടന്നത്. പ്രസവത്തിന് ശേഷം കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് വീട്ടുകാര്‍ പെണ്‍കുട്ടി പ്രസവിച്ച വിവരം അറിയുന്നത്. ഗര്‍ഭകാല പരിചരണവും പ്രസവവും പൊക്കിള്‍കൊടി മുറിക്കല്‍ അടക്കമുള്ള വിവരങ്ങള്‍ യു ട്യൂബില്‍ നിന്നും മനസ്സിലാക്കിയ ശേഷമാണ് പ്ലസ് ടു വിദ്യാര്‍ത്ഥി കൂടിയായ പെണ്‍കുട്ടി സ്വയം പ്രസവമെടുത്തത്. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണ്. അയല്‍വാസിയായ യുവാവാണ് പെണ്‍കുട്ടിയെ പിഢിപ്പിച്ചു ഗര്‍ഭിണിയാക്കിയത്. ഇയാളെ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>