STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Oct 28th, 2021

മന്ത്രിമാരും എം എല്‍ എ മാരും പ്രതികളായ 128 കേസുകള്‍ പിന്‍വലിച്ചതായി മുഖ്യമന്ത്രി, പിന്‍വലിച്ചവയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ വിദ്യാഭ്യാസ മന്ത്രിക്ക് എതിരെയുള്ളത്

Share This
Tags

മന്ത്രിമാരും എം എല്‍ എ മാരും പ്രതികളായ 128 കേസുകള്‍ പിന്‍വലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ കെ കെ രമയുടെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 2007 മുതല്‍ക്കുള്ള കേസുകളാണ് പിന്‍വലിച്ചത്. 150 കേസുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി തേടിയത് എന്നാല്‍ 128 കേസുകള്‍ പിന്‍വലിക്കാന്‍ മാത്രമേ കോടതി അനുമതി നല്കിയിരുന്നുള്ളു. ഏറ്റവും കൂടുതല്‍ കേസുകള്‍ പിന്‍വലിച്ചത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് എതിരെയുള്ളത് ആയിരുന്നു. മന്ത്രിക്ക് എതിരെയുള്ള 13 കേസുകളാണ് പിന്‍വലിച്ചത്. മുഖ്യമന്ത്രിക്ക് എതിരായ ആറ് കേസുകളും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് എതിരെയുള്ള 7 കേസുകളും പിന്‍വലിച്ചവയില്‍ ഉള്‍പ്പെടുന്നു. എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പ്രതിയായ 848 കേസുകളും യു ഡി എഫ് പ്രവര്‍ത്തകര്‍ പ്രതികളായ 55 കേസുകളും ബി ജെ പി പ്രവര്‍ത്തകര്‍ പ്രതികളായ 15 കേസുകളും പിന്‍വലിച്ചിട്ടുണ്ട്. കൂടാതെ എസ് ഡി പി ഐ, എ എ പി, പി ഡി പി പ്രവര്‍ത്തകര്‍ പ്രതികളായ കേസുകളും പിന്‍വലിച്ചിട്ടുണ്ട്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>