മഴക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് 5 ലക്ഷം രൂപ ധനസഹായം നല്കാന്‍ മന്ത്രിസഭാ തീരുമാനം
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് 5 ലക്ഷം രൂപ ധനസഹായം നല്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുറംപോക്ക് ഭൂമിയില്‍ ഉള്‍പ്പെടെ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും നല്കും. പ്രകൃതിക്ഷോഭത്തില്‍ 15 ശതമാനത്തില്‍ അധികം തകര്‍ച്ച നേരിട്ടവരെ ദുരന്തബാധിത കുടുംബമായി കണക്കാകും, കൂടാതെ ദുരന്തം ബാധിച്ച വില്ലേജുകളെ പ്രളയബാധിത പ്രദേശമായി കണകാക്കാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.













