STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Oct 28th, 2021

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 138 കടന്നു, ജലനിരപ്പ് കുറഞ്ഞില്ലെങ്കില്‍ വെള്ളം നാളെ തുറന്ന് വിട്ടേക്കും

Share This
Tags

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 138 കടന്നു. 138.05 അടിയാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. സെക്കന്റില്‍ 5800 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് ഇതില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് 2300 ഘനയടി വെള്ളവും ഒഴുകിയെത്തുന്നുണ്ട്. ജലനിരപ്പ് കുറയാതെ തുടരുകയാണെങ്കില്‍ നാളെ രാവിലെ ഏഴിന് ഡാം തുറക്കാനാണ് തീരുമാനമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. അതേ സമയം അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തികരിച്ചെന്ന് റവന്യു മന്ത്രി കെ രാജന്‍ വ്യക്തമാക്കി. കൊവിഡ് ബാധിച്ചവര്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കും പ്രത്യേക ക്യാമ്പുകള്‍ ഉള്‍പ്പെടെ 20 ഓളം ക്യാമ്പുകളാണ് സജ്ജമാക്കിയിട്ടുള്ളത്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ ക്യാമ്പിലേക്ക് മാറ്റും. സമുഹ മാധ്യമങ്ങളിലൂടെ അനാവശ്യ ഭീതി പരത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>