STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Nov 2nd, 2021

കണ്ണൂര്‍ ഇരിട്ടിയില്‍ കാട്ടാന ആക്രമണം

കണ്ണൂര്‍ ഇരിട്ടി ആറളം ഫാമില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ചെത്ത് തൊഴിലാളികള്‍ക്ക് നേരെ കാട്ടാന അക്രമം. കാട്ടാനയെ കണ്ടയുടന്‍ ഇവര്‍ ബൈക്കുപേക്ഷിച്ച് ഓടിയതിനാല്‍ ജീവന്‍ രക്ഷിക്കാനായി. ഇവരുടെ ബൈക്കുകള്‍ കാട്ടാന തകര്‍ത്തു. ഇന്നലെ രാവിലെ 7 മണിയോടെ ആയിരുന്നു സംഭവം. റോഡരികില്‍ വീണ മരക്കൊമ്പ് മാറ്റുന്നതിനിടെ കാട്ടിനുള്ളില്‍ മറഞ്ഞുനിന്ന കാട്ടാന ചിഹ്നം വിളിച്ച് ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഉടനെ ബൈക്ക് ഉപേക്ഷിച്ച് ഇവര്‍ ഓടിരക്ഷപ്പെട്ടു. ഇരുപതിലേറെ ആനകള്‍ ഫാമിനുള്ളില്‍ തന്നെ ഉണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>