STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Nov 2nd, 2021

ജോജുവിനെതിരായ ആക്രമണത്തില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയെ ഇന്ന് അറസ്റ്റ് ചെയ്യും

ഇന്ധനവില വര്‍ദ്ധനവിന് എതിരെയുളള കോണ്‍ഗ്രസ് റോഡ് ഉപരോധത്തിനിടെ ഉണ്ടായ ആക്രമണത്തില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്. ജോജുവിനെ ആക്രമിച്ചു എന്ന ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് മുന്‍ മേയറും മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉള്‍പ്പെട്ടെ എഫ് ഐ ആര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത്. റോഡ് ഉപരോധത്തിന് എതിരെ പ്രതിഷേധം പറഞ്ഞ നടന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചുവെന്നും കാറിന് ആറു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയെന്നും അക്രമത്തിന് ടോമി ചമ്മിണി നേതൃത്വം കൊടുത്തുവെന്നും എഫ് ഐ ആറില്‍ പറയുന്നു. അതേ സമയം തനിക്കതെിരെയുള്ളത് കള്ള കേസ് ആണെന്നും നിയമനടപടികളുമായി മുന്‍പോട്ട് പോകുമെന്നും ടോമി ചമ്മിണി പറഞ്ഞു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>