പ്രവേശനോത്സവം പിന്നാലെ അദ്ധ്യാപകര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് സ്കൂള്‍ അടച്ചു
കോവിഡ് പ്രതിസന്ധിയില്‍ അടഞ്ഞ് കിടന്ന സ്കൂളുകള്‍ തുറന്നതിന് പിന്നാലെ 8 അദ്ധ്യാപകര്‍ക്ക് കോവിഡ്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അദ്ധ്യാപകര്‍ക്കാണ് പ്രവേശനോത്സവത്തിന് പിന്നാലെ കോവിഡ് സ്ഥിതീകരിച്ചത്. അദ്ധ്യാപകര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസത്തേക്ക് സ്കൂള്‍ അടച്ചിരിക്കുകയാണ്. യു പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ 8 അദ്ധ്യാപകര്‍ക്കാണ് രോഗബാധ സ്ഥിതീകരിച്ചത്. രോഗബാധ സ്ഥിതീകരിച്ച അദ്ധ്യാപകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളിലും മറ്റും ഏര്‍പ്പെട്ടിരുന്നതിനാലാണ് സ്കൂളിന് അവധി നല്‍കിയത്. എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ ആദ്യദിനം രോഗബാധ സ്ഥിതീകരിച്ചിട്ടില്ല.













