പ്രവേശനോത്സവത്തിന് ഒരു കുട്ടി പോലും തിരിഞ്ഞു നോക്കിയില്ല. കുട്ടികളെ കാത്ത് കോഴിക്കോട് കോട്ടൂളി ജി എല്‍ പി സ്‌കൂളിലെ അദ്ധ്യാപകര്‍
സംസ്ഥാനത്താകമാനം ആഘോഷമാക്കിയ പ്രവേശനോത്സവത്തില്‍ ഒരു കുട്ടി പോലും എത്താതെ ഒരു സ്‌കൂള്‍. കോഴിക്കോട് കോട്ടൂളി ജി എല്‍ പി സ്‌കൂളിലാണ് ഒരു കുട്ടി പോലും പങ്കെടുക്കാതെ ഓഫലെയന്‍ അദ്ധ്യയനത്തിന് തുടക്കം കുറിച്ചത്. ആകെ 8 കുട്ടികള്‍ മാത്രമാണ് സ്‌കൂളില്‍ ഉണ്ടായിരുന്നത്. ഇതില്‍ 6 പേര്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളാണ്. ഇതില്‍ അസമില്‍ നിന്നുള്ള കുട്ടികള്‍ തിരികെ വീട്ടിലേക്ക് നേരത്തെ തന്നെ മടങ്ങിയിരുന്നു. ബാക്കിയുള്ളവരില്‍ ഒരാളുടെ വീട്ടില്‍ കോവിഡ് സ്ഥിതീകരിച്ചതിനാലാണ് എത്താല്‍ സാധിക്കാത്തത് എന്ന് അറിയിച്ചിരുന്നു. നഗരമദ്ധ്യത്തിലുള്ള സ്‌കൂളില്‍ അധികൃതരുടെ ശ്രദ്ധയില്ലായ്മയാണ് കുട്ടികള്‍ കുറയാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 1928 പ്രവര്‍ത്തനമാരംഭിച്ച സ്‌കൂളില്‍ തുടക്കത്തില്‍ നിരവധി കുട്ടികള്‍ ഉണ്ടായിരുന്നു എന്നാല്‍ കാലക്രമേണ ഇത് കുറയുകയായിരുന്നു.













