STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Nov 2nd, 2021

വിദ്യാര്‍ത്ഥികളുടെ യാത്രാപാസില്‍ തട്ടിപ്പ്, മൂന്ന് വര്‍ഷത്തിനിടെ കെ എസ് ആര്‍ ടി സിയില്‍ നടന്നത് ലക്ഷങ്ങളുടെ വെട്ടിപ്പ്

വിദ്യാര്‍ത്ഥികളുടെ യാത്രാപാസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് കെ എസ് ആര്‍ ടി സിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്. കെ എസ് ആര്‍ ടി സി ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് ഉദ്യോഗസ്ഥന്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പറയുന്നത്. കെ എസ് ആര്‍ ടി സി കോഴിക്കോട് ഡിപ്പോയിലെ ടിക്കറ്റ് ഇഷ്യൂവറും സി ഐ ടി യു നേതാവുമായിരുന്ന പി സി ലോഹിതാക്ഷനെതിരെയാണ് ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കെ എസ് ആര്‍ ടി സി എം ഡി ക്ക് ആണ് ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2018-20 കാലഘട്ടത്തിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതായി ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. ഇയാള്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ വിരമിച്ചിരുന്നു. കെ എസ് ആര്‍ ടി സി അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിന്റെ കീഴിലുള്ള ഔട്ട് ഓഡിറ്റ് വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇയാള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള യാത്രാ പാസ് പുതുക്കി നല്കല്‍, പാസ് പുതുക്കാന്‍ വൈകിയതിനുള്ള പിഴ, യാത്രാ പാസ് അനുവദിക്കല്‍ എന്നീ നടപടികളില്‍ ഈടാക്കിയ പണം രജിസ്റ്റര്‍ കാണിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്. കൂടാതെ വിരമിക്കുന്നതിന് മുന്‍പ് ഇയാള്‍ രജിസ്റ്ററുകള്‍ തീവച്ചു നശിപ്പിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>