STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Nov 2nd, 2021

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ ഇന്ന് മുതല്‍ എ ടി എം കാര്‍ഡ് രൂപത്തില്‍

Share This
Tags

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ ഇന്ന് മുതല്‍ എ ടി എം കാര്‍ഡ് മാതൃകയിലുള്ള സ്മാര്‍ട്ട് കാര്‍ഡുകളാകും. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിച്ചു. ക്യൂ ആര്‍ കോഡും ബാര്‍ കോഡുകളും ഉള്‍പ്പെടുത്തിയ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകളാകും ഇനി മുതല്‍ ഉപഭോക്താകള്‍ക്ക് ലഭിക്കുക. ഓണ്‍ലൈന്‍ മുഖാന്തരമാകും പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുക. പുതുക്കിയ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ അപേക്ഷകന്റെ മൊബൈല്‍ ഫോണിലേക്ക് വരുന്ന രഹസ്യ പാസ്‌വേഡ് ഉപയോഗിച്ച് പ്രിന്റ് ചെയ്യാമെന്നും പുസ്തകരൂപത്തിലും ഇ കാര്‍ഡ് രൂപത്തിലുമുള്ള കാര്‍ഡുകള്‍ തുടര്‍ന്നും ഉപയോഗിക്കാമെന്നും ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>