STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Nov 2nd, 2021

13 കാരിയെ പീഢിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍

തിരുവനന്തപുരം കല്ലമ്പലത്ത് 13 കാരിയെ പീഢിപ്പിച്ചു ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റില്‍. പള്ളിക്കല്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോളാണ് പീഢനവിവരം പുറത്തറിഞ്ഞത്. വിവരം പുറത്തറിഞ്ഞതോടെ രണ്ടാനച്ഛന്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതരാണ് പോലീസില്‍ വിവരമറിയിച്ചത്. തമിഴ്‌നാട് വഴി ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പള്ളിക്കല്‍ പോലീസ് പ്രതിയെ പിടികൂടിയത്. പോക്‌സോ കേസെടുത്ത ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. പള്ളിക്കല്‍ സി ഐ. പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>