STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Nov 3rd, 2021

ആധാര്‍ ദുരുപയോഗം ചെയ്താല്‍ പിഴ ഒരു കോടി, പുതിയ ചട്ടത്തിന് വിജ്ഞാപനമായി

ആധാര്‍ ദുരുപയോഗം ചെയ്താല്‍ പിഴയായി ഒരു കോടി രൂപ ചുമത്താന്‍ തീരുമാനം. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് അധികാരം നല്കുന്ന ചട്ടത്തിന് വിജ്ഞാപനമായി. 2019 ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ആധാര്‍ നിയമത്തിന് അനുസൃതമായാണ് ചട്ടങ്ങള്‍ പുതിയ ചട്ടങ്ങള്‍ ഐ ടി മന്ത്രാലയം വിജ്ഞാപനം ചെയ്തിരിക്കുന്നത്. പുതിയ ചട്ടപ്രകാരം നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിക്കാനും അതോറിറ്റിക്ക് അധികാരമുണ്ടായിരിക്കും. ഇതിനായി കേന്ദ്രസര്‍ക്കാരിലെ ജോയിന്റ് സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കും. പിഴ അടയ്ക്കാത്തവരുടെ സ്വത്ത് വിവരം കണ്ടുക്കെട്ടാനും പുതിയ ചട്ട പ്രകാരം ഉദ്യോഗസ്ഥന് നിര്‍ദ്ദേശിക്കാനാകും. എന്നാല്‍ നടപടി എടുക്കുന്നതിന് മുന്‍പ് കാരണം കാണിക്കല്‍ നോട്ടീസ് നല്കുകയും ആരോപണ വിധേയര്‍ക്ക് വിശദീകരണം നല്കാന്‍ അവസരം നല്കുകയും വേണമെന്ന് പുതുക്കിയ ചട്ടത്തില്‍ പറയുന്നു.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>