കെ എസ് ആര്‍ ടി സി ബസ് വെയിറ്റിംഗ് ഷെഡില്‍ ഇടിച്ചു കയറി അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം ആര്യനാട് ഈഞ്ചപുരിയില്‍ കെ എസ് ആര്‍ ടി സി ബസ് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി 5 കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പാങ്കാവില്‍ നിന്നും നെടുമങ്ങാട്ടേക്ക് പോകുന്ന കെ എസ് ആര്‍ ടി സി ബസ് വളവ് തിരിഞ്ഞ് വരുന്നതിനിടെ ബസ് ഷെഡില്‍ തട്ടുകയും ഷെഡ് ഇടിഞ്ഞ് വീഴുകയുമാണ് ഉണ്ടായത്. ഷെഡിന്റെ അപകടാവസ്ഥയില്‍ പരാതിപ്പെട്ടിട്ടും നടപടികള്‍ വൈകിയതാണ് അപകടത്തിന് കാരണമെന്ന് പ്രദേശത്തെ പഞ്ചായത്ത് അംഗം പരാതിപ്പെട്ടു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.













