ചികിത്സക്ക് പകരം ജപിച്ച് ഊതി, പതിനൊന്നകാരിയുടെ മരണത്തില്‍ ഇമാമിനെയും അച്ഛനെയും അറസ്റ്റ് ചെയ്തു
ചികിത്സ നിഷേധിച്ച് പതിനൊന്നുകാരി മരിച്ച സംഭവത്തില്‍ പുരോഹിതനെയും കുട്ടിയുടെ പിതാവിനെയും അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സിറ്റിയില്‍ പനിബാധിച്ച് മരിച്ച ഫാത്തിമയെ ആശുപത്രിയില്‍ എത്തിക്കാതെ ജപിച്ച് ഊതല്‍ നടത്തിയെന്ന് പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഞായറാഴ്ച പുലര്‍ച്ചെയാണ് കണ്ണൂര്‍ സിറ്റി നാലുവയലിലെ ഫാത്തിമ മരിച്ചത്. ശ്വാസകോശത്തിലെ പഴുപ്പ് മൂലം മൂന്ന് ദിവസമായി പനിച്ച് കിടന്ന ഫാത്തിമയെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം ജപിച്ച് ഊതിക്കുകയായിരുന്നു എന്ന് ഫാത്തിമയുടെ പിതൃസഹോദരന്റെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. പ്രദേശത്ത് ഒരു വര്‍ഷത്തിനിടെ നടന്ന മരണങ്ങളില്‍ പലതും ഇത്തരത്തില്‍ ഉണ്ടായതാണെന്ന് പോലീസ് സംശയിക്കുന്നു. മൂന്ന് ദിവസമായി പനിച്ച് കിടന്ന ഫാത്തിമയെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം ഇമാമിനെ കൊണ്ട് ജപിച്ച് ഊതിക്കുകയായിരുന്നു തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ കുട്ടിക്ക് അനക്കമില്ലാത്തത് കണ്ട് രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും കുട്ടി മരിച്ചിു. കണ്ണൂര്‍ സിറ്റി നാലുവയലിലെ ദാരുല്‍ ഹിദായത്ത് വീട്ടില്‍ സത്താറിന്റെയും സാബിറയുടെയും ഇളയമകളായ ഫാത്തിമയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തതെങ്കിലും പിന്നീട് പോസ്റ്റാമാര്‍ട്ടത്തില്‍ ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണമെന്ന് തെളിഞ്ഞതോടെ പോലീസ് ചികിത്സാ നിഷേധത്തിന് കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുമെന്നാണ് പോലീസ് പറയുന്നത്.













