ദീപാവലിക്ക് ഹരിത പടക്കങ്ങള്‍ മാത്രമേ പാടുള്ളുവെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്
ദീപാവലിക്ക് ഹരിത പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ബേരിയം നൈട്രേറ്റ്, ലിഥിയം, ലെഡ് എന്നിവ ഉള്‍പ്പെടാത്ത ഹരിത പടക്കങ്ങള്‍ സാധാരണ പടക്കങ്ങളെക്കാള്‍ 30 ശതമാനം വായു മലിനീകരണം കുറഞ്ഞവയാണ്. രാത്രി എട്ടു മുതല്‍ പത്തു വരെ മാത്രമേ പടക്കം പൊട്ടിക്കാന്‍ പാടുള്ളുവെന്ന് അഭ്യന്തര വകുപ്പ് നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു. ആശുപത്രികള്‍, കോടതികള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ നൂറ് മീറ്റര്‍ ചുറ്റളവിനുള്ളില്‍ പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.













