കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്കും
ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്കും. പ്രതിപക്ഷ ട്രേഡ് യൂണിയനുകളായ ടി ഡി എഫ്, എ ഐ ടി യു സി, കെ എസ് ടി എംപ്ലോയീസ് സംഘ് കെ എസ് ആര്‍ ടി എംപ്ലോയീസ് അസോസിയേഷന്‍ എന്നീ സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ധനമന്ത്രിയുമായി ചര്‍ച്ച വേണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ തന്നെ സംഘടന പ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ആവശ്യപ്പെടുന്ന ശമ്പള സ്‌കെയില്‍ അംഗീകരിച്ചാല്‍ 30 കോടി രൂപയുടെ അധിക ബാധ്യത സര്‍ക്കാരിന് ഉണ്ടാകുമെന്നാണ് ഗതാഗത മന്ത്രി പറയുന്നത്. എന്നാല്‍ 24 മണിക്കൂറിനകം തീരുമാനം ഉണ്ടാകണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ജീവനക്കാരുടെ സംഘടന പണിമുടക്കാന്‍ തീരുമാനിച്ചത്.













