മാസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ ഇന്ധനവില കുറച്ച് കേന്ദ്ര സര്‍ക്കാര്‍
മാസങ്ങള്‍ നീണ്ട രാജ്യ വ്യാപക പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും ഒടുവില്‍ രാജ്യത്ത് ഇന്ധവില കുറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതോടെയാണ് രാജ്യത്ത് ഇന്ധന വില കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് 6 രൂപ 57 പൈസയും ഡീസലിന് 12 രൂപ 50 പൈസയും കുറഞ്ഞു. ഇന്ധനത്തിന്റെ വാറ്റ് സംസ്ഥാനങ്ങളും കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സംസ്ഥാനം നികുതി ഇളവ് അനുവദിക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളം കഴിഞ്ഞ ആറ് വര്‍ഷമായി നികുതി കുറച്ചിട്ടില്ലെന്നും കേന്ദ്രം കുറച്ചത് തുച്ഛമായ വിലയാണെന്നും മന്ത്രി പ്രതികരിച്ചു. അതേ സമയം കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചതിനെ തുടര്‍ന്ന് ഗുജറാത്ത്, ത്രിപുര, ഗോവ, കര്‍ണാടക, മണിപ്പൂര്‍, അസം എന്നീ സംസ്ഥാനങ്ങള്‍ ഏഴ് രൂപ വീതവും ഉത്തര്‍പ്രദേശ് 12 രൂപയും വാറ്റ് നികുതി കുറച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ വില 105 രൂപ 86 പൈസയും ഡീസല്‍ വില 93 രൂപ 52 പൈസയുമാണ്.













