STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Thu, Nov 4th, 2021

സെമി സാധ്യത നിലനിര്‍ത്തി അഫ്ഗാനെതിരെ ഇന്ത്യക്ക് 66 റണ്‍സ് വിജയം

സെമി സാധ്യതകള്‍ നിലനിര്‍ത്തി അഫ്ഗാനിസ്ഥാന് എതിരെ ഇന്ത്യക്ക് 66 റണ്‍സ് ജയം. ടി 20 ലോകകപ്പില്‍ ഇത്തവണ പുറത്താക്കലിന്റെ വക്കിലായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ന്യൂസലാന്‍ഡും പാകിസ്ഥാനുമായുള്ള ആദ്യ രണ്ട് മത്സരങ്ങള്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാന് എതിരെ തകര്‍പ്പന്‍ വിജയവുമായാണ് ഇന്ത്യന്‍ ടീം തിരികെയെത്തിയിരിക്കുന്നത്. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടിയ ഇന്ത്യന്‍ ടീമിനെ വീഴ്ത്താന്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് മാത്രമാണ് നേടിയത്. മത്സരം വിജയിച്ചതോടെ ഇന്ത്യ ലോകകപ്പ് പോയിന്റ് പട്ടികയില്‍ അക്കൗണ്ട് തുറന്നു. ഒരു ജയവും രണ്ട് തോല്‍വികളുമായി 2 പോയിന്റുകളാണ് ഇന്ത്യന്‍ ടീം നേടിയത്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>