STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Nov 5th, 2021

സ്വപ്‌ന സുരേഷ് ഇന്ന് മോചിതയായേക്കും

സ്വപ്ന സുരേഷ് ഇന്ന് ജയില്‍ മോചിതയായേക്കും. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്‌നക്ക് ജാമ്യം ലഭിച്ചിട്ട് മൂന്ന് ദിവസങ്ങളായെങ്കിലും ജാമ്യ നടപടികള്‍ പൂര്‍ത്തിയാകാത്തതാണ് പുറത്ത് ഇറങ്ങുന്നത് വൈകുന്നത്. ആറ് കേസുകളില്‍ റിമാന്‍ഡിലായ സ്വപ്‌നയുടെ തിരുവനന്തപുരത്തെ കോടതികളിലുള്ള രണ്ട് കേസുകളിലെ ജാമ്യ നടപടി പൂര്‍ത്തിയാക്കി. എറണാകുളത്തെ വിവിധ കോടതികളിലായി 28 ലക്ഷത്തോളം രൂപ കെട്ടിവച്ചിട്ടുണ്ട്. എന്നാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ ജയിലിലെത്തിയാല്‍ മാത്രമേ ഇന്ന് പുറത്തിറങ്ങാനാകു

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>