STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Nov 10th, 2021

മോന്‍സണ്‍ കേസില്‍ ഐ ജി ലക്ഷമണക്ക് സസ്‌പെന്‍ഷന്‍

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം തെളിഞ്ഞതിനെ തുടര്‍ന്ന് ഐ ജി ലക്ഷമണക്ക് സസ്‌പെന്‍ഷന്‍. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പുരാവസ്തു ഇടപാടിന് ആന്ധ്ര സ്വദേശിയെ മോന്‍സണ് പരിചയപ്പെടുത്തിയത് ഐ ജി ലക്ഷമണ ആണെന്ന് തെളിഞ്ഞതോടെയാണ് നടപടി. ഐ ജി ക്ക് മോന്‍സണുമായുള്ള ബന്ധം തെളിയിക്കുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് ഐ ജി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പു വയ്ക്കുകയായിരുന്നു. ഓഗസ്റ്റ് 5 ന് തിരുവനന്തപുരത്തെ പോലീസ് ക്ലബ്ബില്‍ ഐ ജിയുടെ നേതൃത്വത്തില്‍ ഇടനിലക്കാരിയും മോണ്‍സനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായും ക്രൈം ബ്രാഞ്ചിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇടപാടിന് മുന്‍പായി പുരാവസ്തുക്കളുടെ ചിത്രം മോന്‍സന്റെ ജീവനക്കാര്‍ ഇടനിലക്കാരിയായ ആന്ധ്ര സ്വദേശിക്ക് ചിത്രങ്ങള്‍ അയച്ച് കൊടുത്ത വാട്‌സ് ആപ്പ് മെസ്സേജുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഐ ജി സ്റ്റാഫായ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>