ഐ എം ബി ഡി യില്‍(IMBD) ഒന്നാമതായി ജയ് ഭീം
ഐ എം ബി ഡി യില്‍ ഒന്നാമതായി തമിഴ് ചിത്രം ജയ് ഭീം. താ സെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത് ആമസോണ്‍ പ്രൈമില്‍ റിലീസായ ചിത്രം തമിഴ് നാട്ടിലെ കൂടല്ലൂരില്‍ നടന്ന ലോക്കപ്പ് കൊലപാതകത്തെ ആസ്പദമാക്കിയുള്ളതാണ്. മലയാളി താരമായ ലിജോമോളും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ലോക സിനിമകളെ റേറ്റ് ചെയ്യുന്ന ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസിലാണ് ചിത്രം ഏറ്റവും കൂടുതല്‍ റേറ്റിംഗ് ആയ 9.6 നേടിയത്. 9.3 റേറ്റിംഗ് ഉള്ള ഹോളിവുഡ് ചിത്രമായ ഷോഷാംഗ് റിഡംപ്ഷന് (shawshank redemption) നെ പിന്നിലാക്കിയാണ് ജയ് ഭീം മുന്നിലെത്തിയത്. 2ഡി എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ സൂര്യ തന്നെ നിര്‍മ്മിച്ച ചിത്രത്തില്‍ മലയാളി താരമായ ലിജോമോള്‍ ജോസിന് പുറമേ രജീഷ വിജയനും പ്രധാന കഥാപാത്രമായി എത്തുന്നു.













