വീട്ടമ്മയെ കടന്നുപിടിച്ച സബ്ബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍
വിട്ടമ്മയെ കടന്നു പിടിച്ച സബ്ബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ബജിത് ലാല്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ താമസിക്കുന്ന ഫ്ളാറ്റില്‍ അയല്‍ക്കാരിയായ വീട്ടമ്മയെ ആണ് അതിക്രമം നടന്നത്. ഇന്നലെ വൈകുന്നേരം നടന്ന സംഭവത്തിന് പിന്നാലെ വീട്ടമ്മ കരിങ്കുന്നം പോലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഫ്ളാറ്റിലെത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ യുടെ അതിക്രമം മദ്യലഹരിയില്‍ ആയിരുന്നോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.