കോടതിയില്‍ നിന്നും പ്രതിയെ തട്ടിക്കൊണ്ടുപോയ സംഘം പോലീസ് പിടിയില്‍
കോടതിയില്‍ നിന്നും പ്രതിയെ തട്ടിക്കൊണ്ടുപോയ സംഘം പോലീസ് പിടിയില്‍. കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ മൂന്നംഗ സംഘമാണ് പോലീസ് പിടിയിലായത്. വടകര എന്‍ ഡി പി എസ് കോടതിയില്‍ നിന്നുമാണ് ഇവര്‍ കഞ്ചാവ് കേസില്‍ വിചാരണക്കായി കോടതിയില്‍ എത്തിയ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ ജാഫറിനെ തട്ടിക്കൊണ്ടുപോയത്. കോടതി വരാന്തയില്‍ നിന്നും ജാഫറിനെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു. സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്ന ജാഫറിന്റെ സുഹൃത്ത് കാറിലുണ്ടായിരുന്ന യാത്രക്കാരെയും കാറിന്റെ നമ്പറും മനസ്സിലാക്കി ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജാഫര്‍ സ്വന്തം ഫോണില്‍ നിന്നും വീട്ടിലേക്ക് വിളിച്ചതോടെ പ്രതികളുടെ ലൊക്കേഷന്‍ മനസ്സിലാക്കിയ പോലീസ് ഇവരെ സ്ഥലത്ത് എത്തി പിടികൂടുകയായിരുന്നു.