STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Nov 12th, 2021

പി എസ് സി സര്‍ട്ടിഫിക്കറ്റ് പരിശോധന ഇനി ഡിജി ലോക്കറിലൂടെ

പി എസ് സി സര്‍ട്ടിഫിക്കറ്റ് പരിശോധന ഇനി ഡിജി ലോക്കര്‍ സംവിധാനത്തിലൂടെ. പി എസ് സി യുടെ ആധുനിക സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെ ഔപചാരിക ഉദ്ഘാടനം പി എസ് സി ആസ്ഥാനത്ത് ചെയര്‍മാന്‍ അഡ്വ.എം.കെ സക്കീര്‍ നിര്‍വഹിച്ചു. കണ്ണൂര്‍ ജില്ലയിലെ ഉദ്യോഗാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റ് ഡിജിലോക്കര്‍ വഴി അപ്ലോഡ് ചെയ്ത് വെരിഫിക്കേഷന്‍ നടത്തിയാണ് പി എസ് സി യുടെ ന്യൂതന സംവിധാനം ഉദ്ഘാടനം ചെയ്തത്. ഐ ടി മിഷന്‍, ഇ-ഗവേണ്‍സ് മിഷന്‍, നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. പുതിയ സംവിധാനത്തില്‍ സ്ഥാപനങ്ങള്‍ ഡിജി ലോക്കറിലൂടെ ലഭ്യമാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യാനാകും. ഐ ടി നിയമത്തിലെ റൂള്‍ 9 പ്രകാരം ഡിജിലോക്കര്‍ വഴി ലഭ്യമാകുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളായി പരിഗണിക്കാവുന്നതാണ്. ഇതോടെ ഡിജിലോക്കര്‍ വഴി സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുന്ന രാജ്യത്തെ ആദ്യത്തെ പി എസ് സി യായി മാറുകയാണ് കേരള പി എസ് സി.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>