STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Sep 16th, 2022

കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ച സംഭവം : പൊതുമരാമത്തു വകുപ്പിന് വീഴ്ച പറ്റിയെന്നു മന്ത്രി റിയാസ് .

Share This
Tags

കൊച്ചി: ആലുവ പെരുമ്പാവൂരിൽ റോഡിലെ കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ചതിൽ പൊതുമരാമത്തു വകുപ്പിന് വീഴ്ച സംഭവിച്ചു എന്ന് മന്ത്രി മുഹമ്മദ് റിയാസ് . റോഡിലെ കുഴിയിൽ വീണ് ഒരു ജീവൻ നഷ്ടമായതിൽ ദുഃഖമുണ്ട്. തകർന്ന റോഡ് 14 കിലോമീറ്റർ മുഴുവനായും റി ടാറിങ് ചെയ്യുമെന്ന് മന്ത്രി പറഞ്ഞു . കൂടാതെ കുറ്റക്കാരായ ജീവനക്കാർക്കെതികരെ നടപടി സ്വികരിക്കും എന്നു അദ്ദേഹം വ്യക്തമാക്കി . അതേസമയം യാത്രക്കാരൻ മരിച്ച സംഭവത്തിൽ കരാറുകാരനെതിരെ പോലീസ് കേസെടുത്തേക്കുമെന്നാണ് വിവരം .കേസെടുക്കുന്നതിനുള്ള നിയമസാധ്യത പോലീസ് തേടുന്നുണ്ട്. നേരത്തെ സമാനസംഭവത്തിൽ കരാറുകാർക്കെതിരെ പോലീസ് കേസെടുത്തിരുന്നു . അറ്റകുറ്റ പണികൾക്ക് പിന്നാലെ റോഡ് വീണ്ടും തകർന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ കോൺഗ്രസ് സമരത്തിനൊരുങുകയാണ് .അൻവർ സാദത്ത് എം.എൽ.എ യുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായി നടക്കുകയാണ് . കുഞ്ഞു മുഹമ്മദിന്റെ മരണത്തിന്റെ ഉത്തരവാദികളായവർക്കിതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് അൻവർ സാദത്ത് എം .എൽ .എ കഴിഞ്ഞ ദിവസം ആവിശ്യപെട്ടിരുന്നു .

കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ച സംഭവം : പൊതുമരാമത്തു വകുപ്പിന് വീഴ്ച പറ്റിയെന്നു മന്ത്രി റിയാസ് .

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>