STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Fri, Sep 16th, 2022

ആഗോളതല കളക്ഷനിൽ ഒന്നാമതായി ബ്രഹ്മാസ്ത്ര ; ഇതുവരെ 300 കോടി ചിത്രം നേടി

Share This
Tags

ആഗോള കളക്ഷനിൽ ഒന്നാമതായി മാറിയിരിക്കുകയാണ് ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്ര. ആദ്യ ഒരാഴ്ച മാത്രം കൊണ്ട് ചിത്രം നേടിയത് 300 കോടി രൂപയാണ് . എന്റർടൈമെന്റ് ഇൻഡസ്ടറി ട്രകരായ രമേശ് ബാലയാണ് ചിത്രത്തിന്റെ കളക്ഷൻ വിവരങ്ങൾ പുറത്തു വിട്ടത് . ചിത്രം ആദ്യ ദിനം ആഗോളതലത്തിൽ നേടിയത് 75 കോടി രൂപയായിരുന്നു . കാലങ്ങൾക്കു ശേഷം ബോളിവുഡിനെ കരകയറ്റാൻ ചിത്രത്തിന് സാധിച്ചു . ട്രേഡ് അണലിസ്റ്റുകൾ പറഞ്ഞിരുന്നതിലും കൂടുതൽ കളക്ഷൻ നേടാൻ ചിത്രത്തിന് കഴിഞ്ഞു . 400 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്ക് മുതൽ .ഇതിൽ 60 കോടി രൂപ ചിത്രത്തിന്റെ വി .എഫ് .എസ്‌സിനു നിർമാതാക്കൾ ചെലവാക്കിയത് . വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബോളിവുഡ് സിനിമയിൽ ലാൽസിങ് അടക്കം വലിയ വിവാദത്തിലേക്ക് വഴി തെളിയിച്ചിരുന്നു . അത് കൊണ്ട് തന്നെ ബ്രഹ്മാസ്ത്ര പോലുള്ള ചിത്രങ്ങൾ മികച്ച വിജയം നേടേണ്ടത് ബോളിവുഡ് സംബന്ധിച്ചോളം അനിവാര്യം ആണ് .ആദ്യ ദിനം 100 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത് .പേര് സൂചിപ്പിക്കുന്നത് പോലെ ശിവയുടെ കഥയാണ് അസ്ത്രവേസിലെ ആദ്യ ചിത്രമായ ബ്രഹ്മാസ്ത്രയിൽ അവതരിപ്പിച്ചിരിക്കുന്നത് . ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബോളിവുഡിലെ ഏറ്റവും ചിലവേറിയ ചിത്രമായ ബ്രഹ്മാസ്ത്ര തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ സംവിധായകനായ അയാൻ മുഖർജി റിലീസിന് മുൻപ് പുറത്തിറങ്ങിയ പ്രോമോ വീഡിയോകളിൽ പറന്നിട്ടുള്ള ബ്രഹ്മാസ്ത്രയുടെ ചരിത്രമാണ് ചിത്രത്തിന്റെ തുടക്കം തന്നെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത് .

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>