ഹയർ സെക്കന്ററി പാഠ്യപദ്ധതിയിൽ ലേണേസും : പദ്ധതിയുമായി ഗതാഗത വകുപ്പ് .
തിരുവനന്തപുരം : ഹയർ സെക്കന്ററി പാഠ്യപദ്ധതിയിൽ ലേണേഴ്സ് ലൈസൻസിനുള്ള പാഠഭാഗങ്ങൾ കുടി ഉയപ്പെടുത്താൻ മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്യും .ഇതു സംബഡിച്ചു മോട്ടോർ വാഹനവകുപ്പ് തയാറാക്കിയ കരിക്കുലം അടുത്ത ആഴ്ച വിദ്യാഭ്യാസവകുപ്പിന് കൈമാറും .പ്ലസ് ടു പാസാകുന്നവർക് ലേണേഴ്യ്സ് ലൈസൻസ് നൽകാനുള്ള പദ്ധതിയാണ് മോട്ടോർ വാഹന വകുപ്പ് തയാറാക്കിയിരിക്കുന്നത് .ഹയർ സെക്കന്ററി പാഠ്യ ഭാഗങ്ങളിൽ ലേണേഴ്യ്സ് ഉൾപ്പെടുത്താനാണ് ശുപാർശ . സർക്കാർ അംഗീകരിച്ചാൽ നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്രത്തെ സമീപിക്കാനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം . പ്ലസ് ടു പാസ്സാകുന്നവർക് വിദ്യാഭ്യസ സർട്ടിഫിക്കറ്റിനൊപ്പം ലേണേഴ്സ് സർട്ടിഫിക്കറ്റും നൽകാനാണ് പദ്ധതി . ഇതിനു വേണ്ടി പ്ലസ് വൻ ,പ്ലസ് ടു ക്ലാസ്സുകളിൽ റോഡ് നിയമവും , ഗതാഗത നിയമവും ഉൾപ്പടെ ലേണേഴ്സ് സർട്ടിഫിക്കറ്റിന് ആവിശ്യമായ കാര്യങ്ങൾ പഠിപ്പിക്കും .ഗതാഗത കമ്മിഷണർ എസ് . ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഇതിനു ആവിശ്യമായ കരിക്കുലം തയാറാക്കി .സെപ്തംബര് ഇരുപത്തിയെട്ടിന് വിദ്യാഭ്യാസ മന്ത്രി വി .ശിവൻകുട്ടിക് കൈമാറും . സർക്കാരിന്റെ അംഗീകാരം ലഭിച്ചാൽ കേന്ദ്ര വാഹന ഗതാഗത നിയമത്തിലടക്കം മാറ്റം വരുത്തേണ്ടി വരും .ഇതിനായി കേന്ദ്രം സർക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് ഗതാഗത വകുപ്പ് .












