STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Tue, Sep 20th, 2022

തിരുവനന്തപുരം കാട്ടാക്കടയിൽ പൊലീസിന് നേരെ ആക്രമണം : മദ്യപസംഘം പോലീസ് ഓഫീസറുടെ യൂണിഫോം വലിച്ചു കിറി .

Share This
Tags

തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയിൽ പൊലീസിന് നേരെ മദ്യപസംഘത്തിന്റെ ആക്രമണം . മദ്യപിച്ച യുവാക്കൾ സിവിൽ പോലീസ് ഓഫീസറുടെ യൂണിഫോം വലിച്ചു കിറി . ഇന്നലെ വൈകുന്നേരം അഞ്ചുമണിയോട് കൂടിയാണ് സംഭവം നടന്നത് . കാട്ടാകട കെ .എസ് .ആർ .ടി .സി ഷോപ്പിംഗ് കോംപ്ലെക്സിനുള്ള മദ്യപിച്ചയാൾ പ്രശ്നമുണ്ടാകുന്നതായി യാത്രക്കാർ സ്റ്റേഷനിൽ വിളിച്ചു അറിയിച്ചത് അനുസരിച്ചാണ് കാട്ടാകട പോലീസ് സ്ഥലത്തെത്തിയത് .
സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജോയ് ഡെന്നിസ് , ഹോം ഗാർഡ് ബോസ് എന്നിവരാണ് സ്ഥലത്തെത്തിയത് .ഇവരെയാണ് മദ്യപസംഗം ആക്രമിച്ചത് . പ്രശ്നമുണ്ടാക്കിയ യുവാക്കളെ നാട്ടുകാർ കാണിച്ചു കൊടുത്തതനുസരിച്ചു പോലീസുകാർ ഇവരോട് സ്ഥലത്തു നിന്നും പോകാൻ ആവശ്യപെട്ടു . എന്നാൽ ഇവർ പോകാൻ തയാറായില്ല . തുടർന്ന് ബലം പ്രയോഗിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ ഇവർ പോലീസിനെ ആക്രമിച്ചത് .പോലീസ് ഉദ്യോഗസ്ഥരെ യൂണിഫോമിൽ കടന്നു പിടിച്ചു ആക്രമിക്കാൻ ശ്രമിച്ചു .തുടർന്ന് കൂടുതൽ പോലീസ് എത്തി കാട്ടാകട പണയംകോട് സ്വദേശി വിഷ്ണു , കുറ്റിക്കാട് പണയംകോട് സ്വദേശി നിധിൻ എന്നിവരെ കസ്റ്റഡിയിൽ എടുത്തു .

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>