ബിഹാറിൽ വച്ച് പ്രധാനമന്ത്രിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗുഡാലോചന നടത്തിയെന്ന് ഇ .ഡി . പരാമർശം റിമാൻഡ് റിപ്പോർട്ടിൽ
ന്യൂഡൽഹി : പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇ .ഡി യുടെ റിമാൻഡ് റിപ്പോർട്ട് .ജൂലൈയിൽ ബിഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗുഡാലോചന നടത്തിയെന്നാണ് ആരോപണം . കേരളത്തിൽ നിന്നും വ്യാഴാഴ്ച അറസ്റ്റിലായ ഷഫീഖ് പി യുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇ .ഡി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത് . ജൂലായിൽ ബിഹാറിലെ പട്നയിൽ നടന്ന റാലിയിൽ വെച്ചാണ് പ്രധാനമത്രിയെ വധിക്കാൻ ശ്രമിച്ചതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യതമാകുന്നത് . ഇതിനായി പരിശീലന പരിപാടികൾ പോപ്പുലർ ഫ്രണ്ട് നടത്തിയിരുന്നു എന്നും , ഇതിനായി ആയുധങ്ങളും ,സ്പോടകവസ്തുക്കളും ശേഖരിച്ചിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാകുന്നു . കൂടാതെ 120 കോടി ഹവാല ഇടപാടിലൂടെ സമാഹരിച്ചുവെന്നും ഇ .ഡി യുടെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാകുന്നുണ്ട് . ഈ പണം രാജ്യത്ത് ഭീകര പ്രവർത്തനങ്ങൾ നടത്തുന്നതിനും ,രാജ്യവിരുദ്ധ പ്രവർത്തനത്തിനും , കലാപമുണ്ടാകുന്നതിനും വേണ്ടിയാണ് പണം സമാഹരിച്ചതെന്നും റിപ്പോർട്ടിൽ വ്യതമാകുന്നു .പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വിദേശത്തുനിന്നും എൻ .ആർ .ഐ അക്കൗണ്ടുകൾ വഴിയാണ് നാട്ടിലേക്കു പണം സംഘടന നേതാക്കൾക്ക് നൽകിയതെന്നും റിപ്പോർട്ടും ഇ .ഡി പുറത്തു വിട്ടിരുന്നു .












