STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Mon, Sep 26th, 2022

നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ, താരത്തിനെതിരെ മൂന്ന് വകുപ്പുകൾ ചുമത്തി

Share This
Tags

കൊച്ചി: അവതാരകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മരട് പോലീസാണ് താരത്തിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ ഹാജരായപ്പോഴാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് താരം പോലീസ് സ്റ്റേഷനിലെത്തിയത്.

പ്രകോപനങ്ങൾ ഒന്നും കൂടാതെ തന്നോട് മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് അവതാരിക പരാതിയിൽ പറയുന്നത്. സെപ്റ്റംബർ 22നാണ് ശ്രീനാഥിനെതിരെ മരട് പോലീസിൽ അവതാരകയുടെ പരാതി ലഭിക്കുന്നത്.ചട്ടമ്പി എന്ന ചിത്രത്തിന്റ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെയാണ് അവതാരികയോട് ശ്രീനാഥ് ഭാസി അപരമര്യാദയായി പെരുമാറിയതെന്നാണ് പരാതി.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>