STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Sep 28th, 2022

ഡല്‍ഹി മദ്യ അഴിമതിയില്‍ മലയാളിയും. മനീഷ് സിസോദിയയുടെ സഹായി വിജയ് നായരേ സി .ബി .ഐ അറസ്റ്റ് ചെയ്തു

Share This
Tags

ന്യൂ ഡൽഹി : വിവാദമായ ഡൽഹി മദ്യനയ കേസിൽ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സഹായിയും മലയാളിയുമായ വിജയ് നായരെ CBI അറസ്റ്റ് ചെയ്തു. മുംബൈ ആസ്ഥാനമായുള്ള ഓണ്‍ലി മച്ച് ലൗഡര്‍ ഈവന്‍റ് മാനേജ്മെന്‍റ് കമ്പനി മുന്‍ സി.ഇ.ഒ ആണ് വിജയ്‌ നായര്‍. ചോദ്യം ചെയ്യലിനായി CBI ആസ്ഥാനത്ത് വിളിപ്പിച്ച ഇയാളെ മണിക്കൂറുകള്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. മദ്യ അഴിമതി കേസില്‍, ഗൂഢാലോചനയില്‍ പങ്കാളിയായി എന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് CBI ഇയാളെ അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ സ്വദേശിയായ വിജയ്‌ നായര്‍ മുംബൈ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുമായി അടുത്ത ബന്ധമുള്ള ആളാണ് വ്യവസായിയായ വിജയ് നായർ.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>