STARNETNEWS LIVE TV CLICK HERE click here
LATEST NEWS
Published On: Wed, Sep 28th, 2022

കാര്യവട്ടത്ത് ഇന്ന് ക്രിക്കറ്റ് പൂരം; ആവേശത്തിൽ ആരാധകർ

Share This
Tags

തിരുവനന്തപുരം: അനന്തപുരിയിൽ ആരവങ്ങൾ ഉയർന്ന് തുടങ്ങി കഴിഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ആവേശ പൂരമാണ് നടക്കാൻ പോകുന്നത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. രാത്രി ഏഴ് മുതൽ കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ക്രിക്കറ്റ് പ്രേമികളുടെ വൻ ഒഴുക്ക് സ്റ്റേഡിയത്തിലേക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ഡിസംബറിലാണ് തിരുവനന്തപുരത്ത് അവസാനമായി അന്താരാഷ്ട്ര മത്സരം നന്നത്. പിന്നീട് കൊവിഡിനെ തുടർന്ന് മത്സരങ്ങൾ നടക്കാതെയായി. മത്സരങ്ങൾ പുനരാരംഭിച്ചപ്പോൾ കാണികൾക്ക് പ്രവേശനവും അനുവദിച്ചിരുന്നില്ല.ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം എത്തിയിരിക്കുന്നത്. അടുത്തമാസം ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് ഒരുങ്ങാനുള്ള അവസാന അവസരം കൂടിയാണിത്. ഇതിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരേ മൂന്ന് ഏകദിനം കൂടിയുണ്ട്. എന്നാൽ അതിൽ ശിഖർ ധവാൻ നയിക്കുന്ന മറ്റൊരു ടീമാകും കളിക്കുക. ഇന്ത്യയ്ക്ക് ഇതുവരെ സ്വന്തം നാട്ടിലെ പരമ്പരയിൽ തോൽപ്പിക്കാൻ കഴിയാത്ത ടീമാണ് ദക്ഷിണാഫ്രിക്ക.

About the Author

Leave a comment

XHTML: You can use these html tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>