അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ 5 കോടി രൂപ കെട്ടിവെക്കണമെന്ന് ഹൈക്കോടതി;തുക കെട്ടിവച്ച ശേഷം മാത്രം ജാമ്യം
കൊച്ചി: പോപ്പുലർ ഫ്രണ്ടിൻറെ മിന്നൽ ഹർത്താലിലുണ്ടെയാ ആക്രമണങ്ങളിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടാമെന്ന് ഹൈക്കോടതി. എല്ലാ മജിസ്ട്രേറ്റ് കോടതികൾക്കും നിർദേശം നൽകും. നഷ്ടപരിഹാരത്തുക കെട്ടിവച്ചേ ജാമ്യം നൽകാവൂ.അല്ലാത്തപക്ഷം സ്വത്തുക്കൾ കണ്ടുകെട്ടൽ അടക്കമുള്ള നടപടികൾ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.
ഹർത്താലിലും ബന്ദിലും ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമെന്ന് ഡിവിഷൻ ബെഞ്ചും വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൾ സാത്താറിനെ ഹർത്താലുമായി ബന്ധപ്പെട്ട കേരളത്തിലെ മുഴുവൻ കേസിലും പ്രതിയാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.












