പാചക വാതക സിലിണ്ടർ വില കുറച്ചു; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 33 രൂപ 50 പൈസ
കൊച്ചി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ നേരിയ കുറവ്. പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറഞ്ഞത്. ഇതോടെ 1896.50 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന് ഇപ്പോൾ വില 1863 ആയി. അതേസമയം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
അതേസമയം ആഗോള മാർക്കറ്റിൽ പ്രകൃതി വാതകത്തിന് റെക്കോർഡ് വില വർധനയാണ് ഉണ്ടായിരിക്കുന്നത്. സെപ്റ്റംബർ 30ന് ഉയർന്നത് 40 ശതമാനമാണ്. ഇതോടെ പാചക വാതകത്തിനും സിഎൻജിക്കും വില വർധക്കുമെന്നാണ് റിപ്പോർട്ട്. ഒരു മില്യൺ ബ്രിട്ടീഷ് തെർമ്മൽ യൂണിറ്റ്സിന് 8.57 യുഎസ് ഡോളറാണ് ഇന്നത്തെ വില. 6.1 ഡോളറിൽ നിന്നാണ് 8.57 ലേക്ക് ഉയർന്നത്. പെട്രോളിയം മന്ത്രാലയം വാങ്ങിയ കണക്ക് പ്രകാരമാണ് ഈ വില സൂചിപ്പിക്കുന്നത്.