വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയർമാനുമായ അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു
ദുബായ് : പ്രമുഖ പ്രവാസി വ്യപാരിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയർമാനും ചലച്ചിത്ര നിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. എൺപത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടു ദിവസമായി അദ്ദേഹം ഇവിടെ ചികിത്സയിലായിരുന്നു. തൃശൂര്‍ മുല്ലശ്ശേരി മധുക്കര സ്വദേശിയാണ് അറ്റ്ലസ് രാമചന്ദ്രൻ. പരേതനായ വി കമലാകര മേനോന്റെയും മതുക്കര മൂത്തേടത്ത് പരേതയായ രുഗ്മണിയമ്മയുടെയും മകനായി 1941 ജൂലൈ 31 ന് തൃശ്ശൂരിലാണ് മതുക്കര മൂത്തേടത്ത് രാമചന്ദ്രന്‍ ജനിച്ചത്. അറ്റ്ലസ് രാമചന്ദ്രന്റെ ഔദ്യോഗിക ജീവിതമാരംഭിച്ചത് ബാങ്ക് ജീവനക്കാരനായാണ്.മായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു












